ഡബ്ലിൻ/ ന്യൂയോർക്ക്: നാടുകടത്തൽ ഭീഷണി നേരിട്ട് അര നൂറ്റാണ്ടായി അമേരിക്കയിൽ താമസിക്കുന്ന ഐറിഷ് വനിത. 58 കാരിയായ ഡോണ ഹ്യൂസ് ബ്രൗണാണ് ഭീഷണി നേരിടുന്നത്. 10 വർഷം മുൻപ് എഴുതിയ 25 ഡോളറിന്റെ വണ്ടിച്ചെക്കിന്റെ പേരിലാണ് ഇവർക്കെതിരെ ശിക്ഷാ നടപടി.
11 വയസ്സുള്ളപ്പോൾ ആയിരുന്നു ഡോണ അമേരിക്കയിലേക്ക് കുടിയേറിയത്. ഗ്രീൻ കാർഡ് ഉടമയായി നിയമപരമായി താമസിച്ചുവരികയായിരുന്നു അവർ. ഇതിനിടെയാണ് വണ്ടിചെക്ക് കേസിൽ അകപ്പെട്ടത്. പിന്നീട് അവർ തുക തിരികെ നൽകുകയും പ്രൊബേഷൻ ലഭിക്കുകയും ചെയ്തു. എന്നാൽ പിന്നീട് നിയമനടപടി തുടരുകയായിരുന്നു.
വണ്ടിചെക്ക് കേസിൽ അറസ്റ്റിലായ ഡോണ നിലവിൽ കെന്റക്കിയിലെ ജയിലിലാണ്. ജൂലൈയിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ആണ് അറസ്റ്റ് ചെയ്തത്.

