മയോ: അയർലൻഡിലെ ഏറ്റവും വലിയ അഗ്രി-ബയോമീഥൈൻ പ്ലാന്റിന്റെ നിർമ്മാണം മയോയിൽ ആരംഭിക്കും. ബാലിൻറോബിലാണ് പുതിയ പ്ലാന്റ് നിർമ്മിക്കുന്നത്. രാജ്യത്തെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാന്റ് കൂടിയാണ് ഇവിടെ ഉയരുന്നത്.
തറക്കിലടൽ കർമ്മത്തോട് കൂടിയാകും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക. നിർമ്മാണം പൂർത്തിയാക്കിയ പ്ലാന്റിൽ പ്രതിവർഷം 90,000 ടൺ കാർഷിക മാലിന്യങ്ങൾ സംസ്കരിക്കാം. നെഫിൻ എനർജിയാണ് പ്ലാന്റിന്റെ നിർമ്മാതാക്കൾ. മണിക്കൂറിൽ 85 ഗിഗാവാട്ട് ബയോമീഥൈൻ ഉത്പാദിപ്പിക്കാൻ പ്ലാന്റിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 200 ലധികം തൊഴിലവസരങ്ങളാണ് പ്ലാന്റ് വരുന്നതോട് കൂടി ഉണ്ടാകുക.
Discussion about this post

