ഡബ്ലിൻ: അയർലൻഡിൽ ഏഷ്യൻ ഹോർണറ്റുകളെ കണ്ട 24 സംഭവങ്ങൾ ഉണ്ടായതായി നാഷണൽ പാർക്ക്സ് ആൻഡ് വൈൽലൈഫ് സർവ്വീസ് (എൻപിഡബ്ല്യുഎസ്). ഏഷ്യൻ ഹോർണെറ്റുകളുടെ രണ്ട് കൂടുകളും കണ്ടെത്തി. കൂടുകൾക്ക് സമീപമായിട്ടാണ് കടന്നലുകളെ കണ്ടത് എന്നും എൻപിഡബ്ല്യുഎസ് അധികൃതർ വ്യക്തമാക്കി.
കോർക്കിലാണ് ഏഷ്യൻ ഹോർണെറ്റുകളെ കണ്ട സംഭവങ്ങൾ കൂടുതലായി ഉണ്ടായത്. ഡബ്ലിനിൽ ഒരു തവണ ഈ കടന്നലുകളെ കാണാനിടയായി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഏഷ്യൻ ഹോർണെറ്റ് മാനേജ്മെന്റ് ഗ്രൂപ്പ് കടന്നലുകളെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും എൻപിഡബ്ല്യുഎസ് അറിയിച്ചു.
Discussion about this post

