ഡബ്ലിൻ: അയർലൻഡിലെ ജനസംഖ്യ വികസപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. അടിസ്ഥാനസൗകര്യ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ്. ജനസംഖ്യയിലെ വളർച്ച സേവനങ്ങളെ സമ്മർദ്ദത്തിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി, ജലം, പൊതുഗതാഗതം തുടങ്ങിയ രംഗങ്ങളിൽ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കേണ്ട ആവശ്യമുണ്ട്. നിലവിൽ രാജ്യത്തെ അടിസ്ഥാന സൗകര്യവികസനം ദുർബലമാണ്. ജനസംഖ്യ ക്രമേണ വർദ്ധിക്കുന്നതിന് അനുസരിച്ച് സർക്കാർ തീവ്രമായ മൂലധന നിക്ഷേപത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

