ഡബ്ലിൻ: വ്യാപാരം മെച്ചപ്പെടുത്താൻ ബജറ്റിൽ അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് ഡബ്ലിനിലെ വ്യാപാരികൾ. നിലവിലെ സാഹചര്യത്തിൽ മാറ്റം വരുത്താൻ അധിക ധനസഹായം ഉൾപ്പെടെ വേണമെന്നാണ് ഇവർ പറയുന്നത്. ബജറ്റിന് മുന്നോടിയായി നടത്തിയ പഠനത്തിലാണ് തങ്ങളുടെ ബുദ്ധിമുട്ടുകൾ വ്യാപാരികൾ പങ്കുവച്ചിരിക്കുന്നത്.
പ്രശ്ന പരിഹാരത്തിനായി ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്നാണ് തങ്ങളുടെ അംഗങ്ങൾ വ്യക്തമാക്കുന്നത് എന്ന് ഡബ്ലിൻ സിറ്റി സെന്ററിലെ വ്യാപാരികളുടെ സംഘടനയായ ഡബ്ലിൻ ടൗൺ പറയുന്നു. ഡബ്ലിൻ നഗരത്തിലെ വ്യാപാരം വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ എത്രയും വേഗം ഇതെല്ലാം പരിഹരിക്കപ്പെടണമെന്നും ഡബ്ലിൻ ടൗൺ ആവശ്യപ്പെടുന്നു. അതേസമയം അയർലൻഡിന്റെ സമ്പദ്വ്യവസ്ഥയിൽ നിർണായക സ്വാധീനമാണ് ഡബ്ലിൻ നഗരത്തിലെ വ്യാപാരികൾ ചെലുത്തുന്നത്.

