ഡബ്ലിൻ: അയർലൻഡിൽ ജനസംഖ്യാ നിരക്ക് വർദ്ധിക്കുന്നതായി സാമ്പത്തിക വകുപ്പ്. 2065 ആകുമ്പോഴേയ്ക്കും ജനസംഖ്യ 7.59 ദശലക്ഷം ആയി ഉയരുമെന്നാണ് സാമ്പത്തിക വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ 5.45 മില്യൺ ആണ് ജനസംഖ്യാ നിരക്ക്.
കുടിയേറ്റം വർധിക്കുന്നതാണ് ജനസംഖ്യയെ സ്വാധീനിക്കുന്നത് എന്നാണ് ചീഫ് എക്കണോമിസ്റ്റ് ജോൺ മക്കാർത്തി വ്യക്തമാക്കുന്നത്. 2026 ആകുമ്പോഴേയ്ക്കും 6.7 മില്യണായി ജനസംഖ്യ പരമാവധി ഉയരും. ജനസംഖ്യ വർധനവ് നേരിടുന്നതിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കാൻ സാമ്പത്തിക വകുപ്പ് സർക്കാരിന് നിർദ്ദേശം നൽകുന്നുണ്ട്.
അടുത്തിടെ ജനസംഖ്യ സംബന്ധിച്ച വിവരങ്ങൾ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് സാമ്പത്തിക വകുപ്പ് പുറത്തുവിടുന്ന വിവരങ്ങൾ.

