കോർക്ക്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയ്ക്കെതിരെ കുറ്റം ചുമത്തി കോടതി. പ്രതിയായ 70 വയസ്സുകാരനെതിരെയാണ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന കുറ്റം ചുമത്തിയത്. കോർക്ക് സർക്യൂട്ട് ക്രിമിനൽ കോടതിയുടേത് ആണ് നടപടി. കേസ് അടുത്ത മാസം വീണ്ടും കോടതി പരിഗണിക്കും.
2022 ൽ ആയിരുന്നു 70 കാരൻ നാല് വയസ്സുള്ള പെൺകുട്ടിയെ ഉപദ്രവിച്ചത്. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അന്വേഷണത്തിൽ ഇത് തെളിഞ്ഞതോടെ 70 കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം കേസിന്റെ വിചാരണ ആരംഭിച്ചു. ഇതേ തുടർന്നായിരുന്നു പ്രതിയെ സർക്യൂട്ട് ക്രിമിനൽ കോടതിയിൽ ഹാജരാക്കിയത്.
Discussion about this post

