ഡബ്ലിൻ: അയർലൻഡിൽ വംശീയ ആക്രമണങ്ങൾ വർധിക്കുന്നതിനിടെ ഡബ്ലിനിൽ വംശവെറിയ്ക്കെതിരെ കാർണിവൽ. യൂണൈറ്റഡ് എഗൈൻസ്റ്റ് റേസിസം ആൻഡ് ലെ ഷെയ്ലെയാണ് ഈ മാസം 27 ന് കാർണിവൽ സംഘടിപ്പിക്കുന്നത്. കാർണിവലിന്റെ ഭാഗമായി ഗാർഡൻ ഓഫ് റിമെമ്പറൻസിൽ എത്തുന്ന ആളുകൾ കസ്റ്റം ഹൗസിലേക്ക് മാർച്ച് ചെയ്യും.
അടുത്തിടെയായി അയർലൻഡിൽ വംശീയ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൈവിധ്യങ്ങൾ ആഘോഷമാക്കാൻ കാർണിവൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. വിവിധ കമ്യൂണിറ്റികളും സംഘടനകളും കാർണിവലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post

