വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ വാഹനാപകടം. 20 വയസ്സുള്ള യുവാവിന് സാരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കില്ലുറിൻ ആർ730 ലാണ് അപകടം ഉണ്ടായത്.
യുവാവ് സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.45 ഓടെയാണ് അപകടം ഉണ്ടായത് എന്നാണ് പോലീസ് റിപ്പോർട്ടുകൾ. യുവാവ് നിലവിൽ വെക്സ്ഫോർഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
Discussion about this post

