ഡബ്ലിൻ: അയർലൻഡിൽ നിന്നും ലൈസൻസ് എടുക്കുന്ന മലയാളികൾക്ക് സന്തോഷവാർത്ത. ഇനി മുതൽ ഡ്രൈവർ തിയറി ടെസ്റ്റ് (ബിഡബ്ല്യു) എഴുതാൻ മലയാളം വോയ്സ് ഓവറും തിരഞ്ഞെടുക്കാം. മലയാളം ഉൾപ്പെടെ 22 വ്യത്യസ്ത ഭാഷകളിൽ വോയ്സ് ഓവർ ഓപ്ഷനുകളായി ഉണ്ട്.
അയർലൻഡിലുടനീളമുള്ള 40 സെന്റർ ലൊക്കേഷനുകളിൽ ഭാഷാ ഓപ്ഷനുകൾ ലഭ്യമാണ്. ഇതുപയോഗിച്ച് ഡൈവർ തിയറി ടെസ്റ്റ് പൂർത്തിയാക്കാം. ഡിടിടി വെബ്സൈറ്റ് വഴി പരീക്ഷ ഷെഡ്യൂൾ ചെയ്യുമ്പോൾ നിങ്ങൾക്ക് വോയ്സ് ഓവർ ആവശ്യമുണ്ടോയെന്ന് ചോദിക്കും. അപ്പോൾ ഭാഷാ തിരഞ്ഞെടുക്കാവുന്നതാണ്.
Discussion about this post

