ഡബ്ലിൻ: ഡാനിയേൽ അരൂബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത യുവതിയെ വിട്ടയച്ചു. 20 കാരിയെയാണ് വിട്ടയച്ചത്. ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് യുവതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് യുവതിയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. രണ്ട് ആഴ്ച മുൻപാണ് അന്വേഷണ സംഘം സംഭവത്തിൽ നരഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് നടപടി.
Discussion about this post

