മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു. അവർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 80 കാരിയാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു എം1 ൽ വച്ച് ഇവർ അപകടത്തിൽപ്പെട്ടത്.
എം1 ൽ ടോൾ ബ്രിഡ്ജിന് സമീപം അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ഇവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

