ഡബ്ലിൻ: ഭവന പ്രതിസന്ധിയ്ക്കിടെ അയർലൻഡിൽ ഒഴിഞ്ഞ് കിടക്കുന്നത് 70,000 ത്തോളം താമസസ്ഥലങ്ങൾ. 2024 ലെ അവസാനപാദത്തിലെ കണക്കുകൾ പ്രകാരം 70,149 താമസസ്ഥലങ്ങളാണ് ഒഴിഞ്ഞ് കിടക്കുന്നത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം ഒഴിഞ്ഞ് കിടക്കുന്ന താമസ സ്ഥലങ്ങളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെന്ന് സിഎസ്ഒ ചൂണ്ടിക്കാട്ടുന്നു.
ഗ്രാമപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ താമസസ്ഥലങ്ങൾ ഒഴിഞ്ഞ് കിടക്കുന്നത്. മൊത്തം വീടുകളുടെ 5.4 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് ഉള്ളത്. ബാക്കി 2.2 ശതമാനം വീടുകളാണ് നഗരമേഖലകളിൽ ഉള്ളത്. ഡബ്ലിൻ, കിൽഡെയർ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലും കോർക്ക്, ഗാൽവേ, ലിമെറിക്ക്, വാട്ടർഫോർഡ് തുടങ്ങിയ നഗരങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ നിരക്ക് കുറവാണ്. ലെയ്ട്രിമിലാണ് ഏറ്റവും കൂടുതൽ താമസസ്ഥലങ്ങൾ ഒഴിഞ്ഞ് കിടക്കുന്നത്.

