ഡബ്ലിൻ: അയർലൻഡിൽ നിന്നും വംശീയ ആക്രമണം നേരിട്ടുവെന്ന വെളിപ്പെടുത്തലുമായി ഇന്ത്യക്കാരി. റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പിലാണ് 28 കാരി താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ജോലി ആവശ്യത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.
കഴിഞ്ഞ ദിവസമാണ് യുവതിയുടെ വെളിപ്പെടുത്തൽ. വർഷങ്ങളായി യുഎസിൽ കഴിഞ്ഞിരുന്ന യുവതി അടുത്തിടെയാണ് ജോലി ലഭിച്ചതിനെ തുടർന്ന് അയർലൻഡിൽ എത്തിയത്. ഒരു ദിവസം ജോലി കഴിഞ്ഞ് ഓഫീസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ തന്നെ ഒരു വെള്ളക്കാരി മർദ്ദിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.
Discussion about this post

