ഡബ്ലിൻ: അടുത്ത വർഷത്തേയ്ക്കുള്ള ചൈൽഡ് ബെനിഫിറ്റ് പേയ്മെന്റ് നൽകുന്നതിനുള്ള തിയതികൾ പ്രഖ്യാപിച്ചു. മാറ്റങ്ങൾ ഉൾപ്പെടെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പൂർണമായ ലിസ്റ്റാണ് പുറത്തിറക്കിയത്. ഒരു കുട്ടിയ്ക്ക് 140 യൂറോ നിരക്കിലാണ് നിലവിൽ ചൈൽഡ് ബെനിഫിറ്റ്സ് സ്കീം നൽകിവരുന്നത്.
ജനുവരി 6, ഫെബ്രുവരി 3 (സെന്റ് ബ്രിജിഡ്സ് ഡേ ബാങ്ക് അവധിയായതിനാൽ നേരത്തെ ലഭിച്ചേക്കാം), മാർച്ച് 3, ഏപ്രിൽ 7 (ഈസ്റ്റർ തിങ്കളാഴ്ച 6-ാം തീയതി ബാങ്ക് അവധിയായതിനാൽ നേരത്തെ ലഭിച്ചേക്കാം) , മെയ് 5 (മെയ് 4 ന് ബാങ്ക് അവധിയായതിനാൽ നേരത്തെ ലഭിച്ചേക്കാം), ജൂൺ 2 (ജൂൺ 1-ന് ബാങ്ക് അവധിയായതിനാൽ നേരത്തെ ലഭിച്ചേക്കാം), ജൂലൈ 7, ഓഗസ്റ്റ് 4 (ഓഗസ്റ്റ് 3-ന് ബാങ്ക് അവധിയായതിനാൽ നേരത്തെ ലഭിച്ചേക്കാം), സെപ്റ്റംബർ 1, ഒക്ടോബർ 6, നവംബർ 3, ഡിസംബർ 1 എന്നീ തിയതികളിലാണ് അടുത്ത വർഷം തുക വിതരണം ചെയ്യുക.

