ഡബ്ലിൻ: ക്രിസ്തുമസ് നാളുകളിൽ പ്രായാധിക്യമുള്ളവരെയും രോഗികളെയും നേരിട്ട് കാണുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിലെ എമർജൻസി വിഭാഗം ഡോക്ടറായ റോനാൻ മർഫിയാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അയർലൻഡിൽ ഫ്ളൂ രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
നേരിട്ട് കാണുന്നതിന് പകരം ഇവരെ സൂം വഴി വെർച്വലായി കാണുകയും സംസാരിക്കുകയും ചെയ്യുക. നേരിട്ടുള്ള കൂടിക്കാഴ്ച അവരിലേക്കും ഫ്ളൂ എത്തുന്നതിന് കാരണമാകും. ഫ്ളൂവിന്റെ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഫലപ്രദമായ ചികിത്സ ഉറപ്പാക്കാം. പാരസെറ്റമോൾ, ഇബുപ്രൊഫെൻ എന്നീ മരുന്നുകൾ കഴിക്കുകയും നല്ലപോലെ ആഹാരം കഴിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

