ഗാൽവെ: ഫോണിക്സ് ഗാൽവെയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് രണ്ട് ദിവസങ്ങളിലായി. ഈ മാസം 31, ജനുവരി 1 തിയതികളിലാണ് ടൂർണമെന്റ് നടക്കുക. ഗാൽവെയിലെ മദർ മേരി കോളേജാണ് വേദി.
വിജയികൾക്ക് 750 യൂറോ ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സമ്മാനമായി 350 യൂറോയും ട്രോഫിയും ലഭിക്കും. ഇതിന് പുറമേ ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർമാൻ ഓഫ് ദി സീരീസ്, മാൻ ഓഫ് ദി മാച്ച് അവാർഡുകളും നൽകും. രജിസ്ട്രേഷൻ ഫീസ് ഉണ്ട്. 140 യൂറോയാണ് ഫീസ്.
Discussion about this post

