ലൗത്ത്: കൈരാൻ ഡർണിനായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ മുന്നറിയിപ്പുമായി ലൗത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ആരും മറച്ചുവയ്ക്കരുതെന്നും അത് ക്രിമിനൽ കുറ്റത്തിന് തുല്യമാണെന്നും ചീഫ് സുപ്രണ്ടന്റ് അലൻ മക്ഗവെൺ പറഞ്ഞു. പൊതുജനങ്ങൾ നൽകുന്ന ഓരോ വിവരവും അന്വേഷണത്തിൽ ഏറെ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരാൺ ഡർണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തു. നിരവധി പരിശോധനകൾ നടത്തി. മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ ടീമും കേസിൽ കാര്യക്ഷമമായ അന്വേഷണം നടത്തുകയാണ്.
ഈ നിർണായക ഘട്ടത്തിൽ എല്ലാവരും സഹകരിക്കണം. അറിയാവുന്ന വിവരങ്ങൾ പോലീസുമായി പങ്കുവയ്ക്കണം. വിവരങ്ങൾ പുറത്തുപറയാതിരിക്കുന്നത് ക്രിമനൽ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

