ടിപ്പററി: കൗണ്ടി ടിപ്പററിയിൽ 80 കാരനെ ആക്രമിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച സെന്റ് മൈക്കിൾസ് അവന്യൂവിൽ ആയിരുന്നു 80 കാരനെ അവശ നിലയിൽ കണ്ടെത്തിയത്. ഉടനെ പോലീസ് എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. 80 കാരന്റെ നില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണ്.
1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് 30 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം തങ്ങളെ അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
Discussion about this post

