ഡബ്ലിൻ: അയർലൻഡിൽ ആന്റി ഡിപ്രഷൻ മരുന്നുകളുടെ ഉപയോഗത്തിൽ വർധനവ്. ഈ വർഷം മെയ് മാസം വരെ 1.8 മില്യൺ പ്രിസ്ക്രിപ്ഷനുകളാണ് 16 വയസ്സിന് മുകളിലുള്ളവർക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പ്രിസ്ക്രിപ്ഷനുകളുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്.
ആകെ 1,855,620 പ്രിസ്ക്രിപ്ഷനുകളാണ് നൽകിയിരിക്കുന്നത്. ഈ വർഷം മെയ് മാസം വരെ ജനറൽ മെഡിക്കൽ സർവ്വീസിന് കീഴിൽ 14,62,648 പ്രിസ്ക്രിപ്ഷനുകൾ നൽകി. ഡ്രഗ്സ് പേയ്മെന്റ് സ്കീമിന് കീഴിൽ 3,73,106 പ്രിസ്ക്രിപ്ഷനുകളും നൽകി. ബാക്കി 19,866 പ്രിസ്ക്രിപ്ഷനുകൾ ലോംഗ് ടേം ഇൽനസ് സ്കീമിന് കീഴിലാണ് നൽകിയിട്ടുള്ളത്.
Discussion about this post

