ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസിന് മുൻതൂക്കം. പ്രസിഡന്റായി ഹംഫ്രീസ് തിരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായ സർവ്വേയിൽ അഞ്ചിൽ ഒരാൾ വ്യക്തമാക്കുന്നത്. ബിസിനസ്സ് പോസ്റ്റ്/ റെഡ് സി പോളിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ആയിരം പേർ സർവ്വേയിൽ പ്രതികരിച്ചു. ഇതിൽ 22 ശതമാനം പേരും ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി വിജയിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 18 ശതമാനം പേർ തിരഞ്ഞെടുപ്പിൽ ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്ന് വ്യക്തമാക്കുന്നു. 17 ശതമാനം പേരാണ് സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുമെന്ന് വ്യക്തമാക്കുന്നത്. 5 ശതമാനം പേർ കൺസർവേറ്റീവ് പാർട്ടി നേതാവ് മരിയ സ്റ്റീനിനെയും പിന്തുണയ്ക്കുന്നുണ്ട്.

