ഡബ്ലിൻ: ചൈൽഡ് സപ്പോർട്ട് പേയ്മെന്റുകൾ ഉയർത്താൻ നിർദ്ദേശിച്ച് ചിൽഡ്രൻസ് റൈറ്റ്സ് അലയൻസ്. ആഴ്ചതോറും പേയ്മന്റിൽ വർദ്ധനവ് വരുത്തണമെന്നാണ് ഗ്രൂപ്പിന്റെ ആവശ്യം. ജീവിത ചിലവിനിടെ കുട്ടികളുടെ പരിപാലനത്തിനായി രക്ഷിതാക്കൾ വലിയ ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തിലാണ് പേയ്മെന്റ് ഉയർത്താൻ ഗ്രൂപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.
12 വയസ്സിന് മുകളിലുള്ള കുട്ടകൾക്ക് 15 യൂറോ വർധനവ് വരുത്തണം. ഇത് ആഴ്ചതോറുമുള്ള തുക 77 യൂറോ ആയി ഉയർത്തും. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 6 യൂറോയുടെ വർധനവ് ഗ്രൂപ്പ് ആവശ്യപ്പെടുന്നു. ഇത് ആഴ്ചതോറുമുള്ള വരുമാനം 56 യൂറോ ആയി ഉയർത്തും. നിലവിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 50യൂറോ പൂർണ്ണ നിരക്കും 25യൂറോ പകുതി നിരക്കുമാണ് നൽകുന്നത്. 12 വയസ്സിൽ താഴെയുള്ളവർക്ക് 62 യൂറോ പൂർണ്ണ നിരക്കും 31 യൂറോ പകുതി നിരക്കുമാണ് ഉള്ളത്.

