വിക്ലോ: അയർലൻഡിലെ ആദ്യത്തെ നെറ്റ് സീറോ പബ്ലിക് ബിൽഡിംഗ് വിക്ലോയിൽ. ന്യൂടൗൺമൗണ്ട്കെന്നഡിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. നെറ്റ് സീറോ കാർബൺ മാനദണ്ഡങ്ങൾ പാലിക്കുന്ന കെട്ടിടങ്ങളാണ് നെറ്റ് സീറോ ബിൽഡിംഗ്.
3.2 മില്യൺ യൂറോ ചിലവിട്ടാണ് പ്രദേശത്ത് പദ്ധതി നടപ്പിലാക്കുന്നത്. ക്രെഷെയും കമ്യൂണിറ്റി സെന്ററും ഉൾപ്പെടുന്നതാണ് പദ്ധതി. കമ്യൂണിറ്റി സെന്ററിന്റെ നിർമ്മാണം പൂർത്തിയായതിന് ശേഷം വിക്ലോ കൗണ്ടി കൗൺസിലിന് കൈമാറും. D/RES ആണ് നിർമ്മാതാക്കൾ. ഐറിഷ് ഗ്രീൻ ബിൽഡിംഗ് കൗൺസിൽ (ഐജിബിസി), കൺസ്ട്രക്റ്റ് ഇന്നൊവേറ്റ്, ടിംബർ ഇൻ കൺസ്ട്രക്ഷൻ സ്റ്റിയറിംഗ് ഗ്രൂപ്പ്, ഗാൽവേ സർവകലാശാല എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
Discussion about this post

