ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരന്റെ അസ്ഥികൾ കണ്ടെത്തി. നാല് വർഷം മുൻപ് കാണാതായ ഡാനിയേൽ അരൂബോസിന്റേതാണ് അസ്ഥികൾ എന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഡൊണബേറ്റിലെ പോർട്ടെയ്ൻ റോഡിലെ തുറന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ ആണ് അസ്ഥികൾ കണ്ടെത്തിയത്. പ്രദേശത്തെ ദി ഗാലറി അപ്പാർട്ട്മെന്റ്സിൽ ആയിരുന്നു ഡാനിയേൽ താമസിച്ചിരുന്നത്.
ഡാനിയേലിനെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ കുട്ടി മരിച്ചതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസ്ഥികൂടങ്ങൾ ലഭിച്ചിരിക്കുന്നത്.
Discussion about this post

