ലിമെറിക്ക്: ലീ സ്ളാറ്ററിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ ഒരാളെ കോടതിയിൽ ഹാജരാക്കി. 32 വയസ്സുളള യുവാവിനെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്ക് മേൽ കോടതി കൊലക്കുറ്റം ചുമത്തി.
ക്ലിയോണ പാർക്കിലെ കുർട്ട് റയാനെ ആണ് കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്ക് പുറമേ 30 വയസ്സ് പ്രായമുള്ള യുവതിയും 50 വയസ്സിന് മേൽപ്രായമുള്ള സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. ലിമെറിക്ക് ജില്ലാ കോടതിയിലാണ് റയാനെ ഹാജരാക്കിയത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
2010 മെയ് 28 ന് ആയിരുന്നു ലീ സ്ളാറ്ററി കൊല്ലപ്പെട്ടത് എന്നാണ് വിവരം. പ്രതികൾ ചേർന്ന് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post

