ഡബ്ലിൻ: അയർലൻഡിലെ പൈതൃക കേന്ദ്രങ്ങളുടെ വികസനത്തിനായി 90 മില്യൺ യൂറോ. 14 പ്രാദേശിക അതോറിറ്റികൾ ചേർന്നാണ് ഇത്രയും വലിയ തുക അനുവദിച്ചിരിക്കുന്നത്. ഈ തുക ഉപയോഗിച്ച് 14 പൈതൃക കേന്ദ്രങ്ങൾ രാജ്യത്തെ തന്നെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും.
ടൗൺ സെന്റർ ഫസ്റ്റ് ഹെറിറ്റേജ് റിവൈവൽ സ്കീമിന്റെ ഭാഗമായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത് എന്ന് ഭവനമന്ത്രി ജെയിംസ് ബ്രൗൺ വ്യക്തമാക്കി. കാർലോയിലെ മുൻ ബാങ്ക് ഓഫ് അയർലൻഡ്, എന്നിസിലെ ക്ലോയിസ്റ്റർ, ത്രാലിലെ ആഷ് മെമ്മോറിയൽ ഹാൾ മുതലായവയാണ് നവീകരിക്കുന്നത്. ലെറ്റർകെന്നിയിലെ കോർട്ട്ഹൗസും നവീകരിക്കും. അതേസമയം പെെതൃക കേന്ദ്രങ്ങൾ മുഖംമിനുക്കുന്നതോട് കൂടി ടൂറിസം മേഖലവഴിയുള്ള വരുമാനവും വർദ്ധിക്കും.
Discussion about this post

