ടൈറോൺ: ലോഫ് നീഗ് തടാകത്തിലെ പ്രശ്നപരിഹാരത്തിനായുള്ള നിർണായക പദ്ധതിയുമായി വിദഗ്ധർ. ലോഫ് നീഗിലെ വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ അത്യാധുനിക ബഹിരാകാശ സാങ്കേതിക നിരീക്ഷണ സംവിധാനം പ്രയോജനപ്പെടുത്താനാണ് തീരുമാനം. ഈ സാങ്കേതിക വിദ്യയുടെ നിർമ്മാണത്തിനായി യുകെയിലെ ബഹിരാകാശ ഏജൻസി 8 ലക്ഷം പൗണ്ട് അനുവദിച്ചിട്ടുണ്ട്.
അയർലൻഡിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോഫ് നീഗ്. എന്നാൽ തടാകത്തിൽ പടർന്ന് പിടിച്ചിരിക്കുന്ന ബ്ലൂ-ഗ്രീൻ ആൽഗ വെള്ളത്തെ മലിനമാക്കിയിരിക്കുകയാണ്. മുൻ വർഷങ്ങളിലും തടാകത്തിൽ ആൽഗകൾ ഉണ്ടായിരുന്നു എങ്കിലും ഈ വർഷമാണ് സ്ഥിതി ഇത്രയേറെ രൂക്ഷമായത്.
Discussion about this post

