ഡബ്ലിൻ: വരും വർഷങ്ങളിൽ അയർലൻഡിലെ നഴ്സിംഗ് ഹോമുകളിൽ കിടക്കകളുടെ എണ്ണം വർധിപ്പിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി നഴ്സിംഗ് ഹോംസ് അയർലൻഡ്. അയർലൻഡിലെ ജനസംഖ്യാ നിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് എൻഎച്ച്ഐയുടെ പ്രതികരണം. 2040 ആകുമ്പോഴേയ്ക്കും 15,000 ലധികം കിടക്കകൾ നഴ്സിംഗ് ഹോമുകൾക്ക് വേണ്ടിവരുമെന്നും എൻഎച്ച്ഐ വ്യക്തമാക്കി. കിൽക്കെന്നിയിലെ എൻഎച്ച്ഐ വാർഷിക കോൺഫറൻസിൽ ആയിരുന്നു ഈ അഭിപ്രായങ്ങൾ ഉയർന്നുവന്നത്.
അയർലൻഡിൽ വൃദ്ധരുടെ ജനസംഖ്യാ നിരക്കിൽ വലിയ വർദ്ധനവാണ് ഉള്ളത്. ഭാവിയിൽ നഴ്സിംഗ് ഹോമുകളിൽ കിടക്കകളുടെ എണ്ണം വർധിപ്പിക്കേണ്ടിവരുമെന്ന സൂചനയാണ് ഇത് നൽകുന്നത്. 2040 ആകുമ്പോഴേയ്ക്കും 15,000 അധിക കിടക്കകൾ ആവശ്യമാണ്.
ഇപ്പോൾ ജനസംഖ്യ ഉയരുകയും നഴ്സിംഗ് ഹോമുകൾ അടച്ച് പൂട്ടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ബെഡിന്റെ ആവശ്യകത വർദ്ധിക്കുകയാണ്. ശക്തമായ നടപടി വിഷയത്തിൽ സ്വീകരിക്കണം. അല്ലാത്തപക്ഷം വലിയ ബുദ്ധിമുട്ടുകൾ ഭാവിയിൽ നേരിടേണ്ടിവരുമെന്നും എൻഎച്ച്ഐ കൂട്ടിച്ചേർത്തു.

