ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ വില വർധനവ് തുടരുന്നു. ഈ വർഷം ജൂലൈ വരെ വീടുകളുടെ വിലയിൽ 7.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ രാജ്യത്ത് ഒരു വീടിന്റെ ശരാശരി വില 3,74,999 യൂറോ ആണ്. അതേസമയം സെൻട്രൽ സ്റ്റാസ്റ്റിക്സ് ഓഫീസ് വീടുകളുടെ വില വർധനവ് ശരാശരി 7.9 ശതമാനം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ പുറത്തുവന്ന കണക്കുകൾ അൽപ്പം കുറവാണ്.
ഡബ്ലിനിലെ വീടുകളുടെ വിലയിൽ ആറ് ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. ഡബ്ലിന് പുറത്തുള്ള പ്രദേശങ്ങളിൽ വളർച്ച 8.7 ശതമാനം ആണ്. ലാവോയിസ്, ലോംഗ്ഫോർഡ്, ഓഫ്ലേ, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിൽ 10.9 ശതമാനം ആണ് വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്. തെക്ക്- കിഴക്ക്, തെക്ക്- പടിഞ്ഞാറൻ മേഖലയിൽ വളർച്ച 8.1 ശതമാനം ആണ്.

