ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ ഈ വർഷത്തെ ബജറ്റ് അവതരണം അടുത്തിരിക്കെ മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്. അധിക തുക ബജറ്റിൽ ചിലവഴിക്കരുതെന്നാണ് സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്. ഇത് അനാവശ്യമാണെന്നും ബാങ്ക് വ്യക്തമാക്കുന്നു. നിലവിൽ 9.4 ബില്യൺ യൂറോയാണ് ബജറ്റിൽ നിശ്ചയിച്ചിരിക്കുന്നത്. ഇത് അധിക തുകയാണ്.
നിലവിലെ അവസ്ഥയിൽ സർക്കാർ ചിലവുകൾ നിയന്ത്രിക്കുന്നതാണ് നല്ലത്. അധിക ചിലവഴിക്കൽ മുന്നോട്ട്പോകലിനെ ബാധിക്കും. ഈ വർഷം പ്രതീക്ഷിച്ചതിലും കൂടുതൽ ധനകമ്മി ഉണ്ടാകാനാണ് സാധ്യത. ഈ വർഷം എല്ലാ സർക്കാർ വകുപ്പുകളുടെയും ചിലവ് പ്രതീക്ഷിച്ചതിലും കൂടുതലാണ്. വരും വർഷങ്ങളിൽ സംസ്ഥാനം ശേഖരിക്കുന്ന വരുമാനം മിതമായിരിക്കും. ഇത് അടിസ്ഥാന കമ്മി വഷളാകുന്നതിലേക്ക് നയിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.

