ഡബ്ലിൻ: അയർലൻഡിൽ ഉണ്ടായ ഭൂരിഭാഗം വിദ്വേഷ കുറ്റകൃത്യങ്ങൾക്കും പിന്നിൽ വംശീയ വിരോധമെന്ന് പോലീസ്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. രാജ്യത്ത് വംശീയവിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർധിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടെ ഉണ്ടായ മൂന്നിൽ ഒന്ന് വിദ്വേഷകുറ്റകൃത്യത്തിനും പിന്നിൽ വംശീയ വിരോധമാണ്. 2021 ന് ശേഷം ഇത്തരം സംഭവങ്ങളിൽ 24 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. കഴിഞ്ഞ വർഷം ആകെ 676 വിദ്വേഷ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 264 എണ്ണത്തിനും കാരണം വംശീയ വിരോധം ആണ്. 2021 ൽ 483 വിദ്വേഷ കുറ്റകൃത്യങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 213 എണ്ണത്തിന്റെ വംശീയ വിരോധം ആയിരുന്നു.

