ഡബ്ലിൻ: റഷ്യയ്ക്കെതിരെ യുക്രെയ്ന് സൈനിക സഹായം നൽകി അയർലൻഡ്. വാഹനങ്ങളും ആയുധങ്ങളുമാണ് അയർലൻഡ് യുക്രെയ്ൻ സൈന്യത്തിന് നൽകുന്നത്. നിലവിൽ ഐറിഷ് ഡിഫൻസ് ഫോഴ്സിന്റെ 43 വാഹനങ്ങൾ പോളണ്ടിന്റെ തെക്ക്- കിഴക്കൻ മേഖലയിലെ റസെസോവ് ഹബ്ബിൽ എത്തിയിട്ടുണ്ട്.
വാഹനങ്ങൾക്ക് പുറമേ മൈനുകൾ കണ്ടെത്തി നിർവ്വീര്യമാക്കുന്ന മൂന്ന് റോബോർട്ടിക് യൂണിറ്റുകളും യുക്രെയ്ന് അയർലൻഡ് കൈമാറുന്നുണ്ട്. സ്ഫോടക വസ്തുക്കളും നൽകുന്നുണ്ട്. ആംബുലൻസുകൾ, മിനി ബസുകൾ, മിനി ട്രക്കുൾ, ഐറിഷ് പ്രതിരോധ സേന ഉപയോഗിച്ചിരുന്ന 16 ഫോർഡ് റേഞ്ചേഴ്സ് എന്നിവയാണ് കൈമാറുന്ന വാഹനങ്ങൾ. അയർലൻഡ് ഇതുവരെ നൽകിയതിൽവച്ച് ഏറ്റവും വലിയ സൈനിക സഹായമാണ് ഇത്.
Discussion about this post

