ലൗത്ത്: കൗണ്ടി ലൗത്തിലെ റോഡിൽ ആന്റി സെമറ്റിക് ഗ്രാഫിറ്റി വരച്ച സംഭവത്തിൽ പ്രതികരിച്ച് ലൗത്ത് കൗണ്ടി കൗൺസിൽ. സംഭവത്തെ ശക്തമായി അപലപിച്ച കൗൺസിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് റോഡുകളിലാണ് ഗ്രാഫിറ്റി കണ്ടത്.
ആർഡീയ്ക്ക് സമീപം ആർ165, എൽ1260 എന്നീ റോഡുകളിലാണ് ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്. ഈ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് കൗൺസിൽ പറഞ്ഞു. തുല്യത, ഉൾക്കൊള്ളൽ എന്നിങ്ങനെ നമ്മൾ കാത്ത്സൂക്ഷിക്കുന്ന മൂല്യങ്ങൾക്കെതിരാണ് ഇത്തരം സംഭവങ്ങൾ. ഇത്തരം പ്രവർത്തികളെ ശക്തമായി അപലപിക്കുന്നുവെന്നും കൗൺസിൽ വിശദമാക്കി.
Discussion about this post

