ഡബ്ലിൻ: ടുല്ലമോറിലെ മിഡ്ലാൻഡ് റീജിയണൽ ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശ്വാസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചതിന് പിന്നാലെയാണ് നടപടി. നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
എച്ച്എസ്ഇയാണ് ഇക്കാര്യം അറിയിച്ചത്. മുൻകരുതൽ നടപടിയെന്നോണമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എന്ന് എച്ച്എസ്ഇ വ്യക്തമാക്കി. നിലവിൽ ഫ്ളൂ ബാധ, കോവിഡ്, നോറോ വൈറസ്, ആർഎസ്വി ബാധ എന്നിവ പടരുന്നുണ്ട്.
Discussion about this post

