ബെൽഫാസ്റ്റ്: 20 വർഷങ്ങൾക്ക് മുൻപ് കാണാതായ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾക്കായി പുതിയ അഭ്യർത്ഥനയുമായി പോലീസ്. 2006 ൽ ന്യൂഇയർ ദിനത്തിൽ കാണാതായ മാർട്ടിൻ കെല്ലിയെക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് തേടുന്നത്. ബെൽഫാസ്റ്റിൽ നിന്നായിരുന്നു അദ്ദേഹത്തെ കാണാതെ ആയത്.
കാണാതാകുമ്പോൾ 20 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം ഫുട്ബോൾ മത്സരം കാണാൻ പോയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെ കാണാതെ ആകുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
Discussion about this post

