- ‘അങ്ങനങ്ങ് പോയാലോ?‘ പാകിസ്താനിലേക്ക് പോയ ചരക്ക് കപ്പൽ ഹോർമുസിൽ തടഞ്ഞിട്ട് ഇറാൻ
- പാകിസ്ഥാനെ പോലെ ഇറാൻ യുദ്ധത്തിൽ ഇടനിലക്കാരനാകാൻ ഇന്ത്യയ്ക്ക് താല്പര്യമില്ല; നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ
- തൃശൂരിൽ രേഖകൾ ഇല്ലാത്ത 62 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ ; തെരഞ്ഞെടുപ്പിനായി എത്തിച്ചതാണോയെന്ന് സംശയം
- യു പ്രതിഭയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം ; ഇർഷാദ് ചക്കാലശ്ശേരിയെ മണ്ഡലം കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി യുഡിഎഫ്
- സ്ത്രീകളെ ഹീനമായ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ച ; പ്രതിഭയെ പിന്തുണച്ച് പിണറായി വിജയൻ
- ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്ശം; വിതുമ്പി യു. പ്രതിഭ
- ഇന്ത്യൻ സൈന്യത്തിനായി വരുന്നു , ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കുന്ന റഡാറുകൾ
- ദൃശ്യം 2 ആദ്യമായി തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
Author: sreejithakvijayan
ബെൽഫാസ്റ്റ്: അതിശക്തമായ ശൈത്യത്തെ തുടർന്ന് വടക്കൻ അയർലൻഡിൽ മുന്നറിയിപ്പ്. ആറ് കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഈ കൗണ്ടികളിൽ സ്‌നോയ്ക്കും ഐസിനും സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസിന്റെ പ്രവചനം. ആറ് കൗണ്ടികളിലും യെല്ലോ വാണിംഗ് ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ അർധരാത്രി മുതൽ മുന്നറിയിപ്പ് നിലവിൽ വന്നു. ഇന്ന് രാവിലെ 10 മണി വരെ ഇത് തുടരും. ആൻട്രിം, അർമാഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ഡെറി എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്.
കോർക്ക്: കോർക്കിൽ വൻ തോതിൽ ലഹരിയും പണവും പിടിച്ചെടുത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ താരയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിയും പണവും കണ്ടെടുത്തത്. ഏഴ് ലക്ഷം യൂറോ വിലവരുന്ന അനധികൃത കൊക്കെയ്ൻ, 60,000 യൂറോയുടെ കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ 40,000 യൂറോയുടെ പണവും കണ്ടെടുത്തിട്ടുണ്ട്. 30 നും 40 നും ഇടയിലാണ് പിടിയിലായ പുരുഷന്മാരുടെ പ്രായം. ഇവരെ 1996 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 2 പ്രകാരം ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യും.
ഡബ്ലിൻ: അയർലൻഡിലെ അപകടമരണങ്ങളുമായി ബന്ധപ്പെട്ട കണക്കുകൾ ആശങ്കയുളവാക്കുന്നു. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പോയ വർഷം അപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ എട്ട് ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിനായി ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നുള്ള സർക്കാരിന്റെയും പോലീസിന്റെ അവകാശവാദങ്ങൾക്കിടെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. കഴിഞ്ഞ വർഷം ഐറിഷ് റോഡുകളിൽ 179 ശക്തമായ കൂട്ടിയിടികൾ ഉണ്ടായി. 190 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കാർ പാർക്കിംഗ് ഏരിയകളിൽ ഉൾപ്പെടെയാണ് മരണത്തിന് ഇടയാക്കിയ സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്. ഇത് ഐറിഷ് ഡ്രെെവർമാരിലും പൊതുജനങ്ങളിലും സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയ്ക്ക് കാരണം ആയിട്ടുണ്ട്.
മെൽബൺ/ ഡബ്ലിൻ: ഓസ്‌ട്രേലിയയിൽ ഐറിഷ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സുകാരനാണ് മരിച്ചത്. ന്യൂഇയർ ദിനത്തിൽ രാവിലെ വൈറ്റ് ഹെവൻ ബീച്ചിൽ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്. കടലിൽ നീന്തുന്നതിനിടെ അദ്ദേഹം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ അയർലൻഡ് വിദേശകാര്യവകുപ്പ് ശ്രമങ്ങൾ ആരംഭിച്ചു.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ പോയ വർഷം റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ വർഷം അപകടങ്ങളിൽപ്പെട്ട് 57 പേരാണ് മരിച്ചതെന്നാണ് പിഎസ്എൻഐ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2024 ൽ 69 പേർക്കായിരുന്നു ജീവൻ നഷ്ടമായത്. അപകടങ്ങളിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി ലിസ് കിമ്മിൻസ് പറഞ്ഞു. ഇപ്പോൾ പുതിയ വർഷം ആരംഭിച്ചിരിക്കുന്നു. ഈ വർഷം എല്ലാവരും റോഡ് സുരക്ഷയിൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം വർധിച്ചെന്ന റിപ്പോർട്ടിന് പിന്നാലെ പ്രതികരിച്ച് റോഡ് സുരക്ഷാ സഹമന്ത്രിയും ടിഡിയുമായ സീൻ കാന്നി. ഇത്രയേറെ പേർക്ക് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമാകുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം റോഡ് സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടികൾ അവലംബിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ റോഡ് അപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ എട്ട് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2024 ൽ 175 പേരും 2023 ൽ 184 പേരുമാണ് വാഹനാപകടങ്ങളിൽ മരിച്ചത്. എന്നാൽ 2025 ൽ ഇത് 189 ആണ്. ഡിസംബർ 29 വരെയുള്ള കണക്കുകളാണ് ഇത്. റോഡപകടങ്ങളിൽ ആളുകൾ മരിക്കുന്നത് നാണക്കേട് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വീടിന് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവരും ദൃക്‌സാക്ഷികളും എത്രയും വേഗം പോലീസിനെ സമീപിക്കണമെന്നാണ് നിർദ്ദേശം. നോർത്ത് ബെൽഫാസ്റ്റിൽ ഞായറാഴ്ച രാത്രിയോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. ലോവുഡ് പാർക്ക് മേഖലയിലെ വീട്ടിലായിരുന്നു സംഭവം ഉണ്ടായത്. ആക്രമണം നടക്കുമ്പോൾ രണ്ട് മുതിർന്നവർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ബെൽഫാസ്റ്റ്: വെടിയുണ്ടകൾ മോഷ്ടിച്ച കേസിൽ കോടതിയിൽ ഹാജരായി മുൻ പിഎസ്എൻഐ ഉദ്യോഗസ്ഥൻ. 63 കാരനാ ചാൾസ് റോഡ്‌ജേഴ്‌സാണ് കോടതിയിൽ ഹാജരായത്. ഇയാൾക്കെതിരെ അനധികൃതമായി ആയുധം കൈവശം സൂക്ഷിച്ചെന്ന കുറ്റം കോടതി ചുമത്തി. ബാലിമെനയിലെ ആൻട്രിം മജിസ്‌ട്രേറ്റ് കോടതിയിൽ ആയിരുന്നു അദ്ദേഹം ഹാജരായത്. തനിക്ക് മേൽ ചുമത്തിയ കുറ്റങ്ങളെല്ലാം മനസിലായതായി അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. ഒക്ടോബറിൽ ആയിരുന്നു അദ്ദേഹം മോഷണം നടത്തിയത്. നിലവിൽ എട്ട് കുറ്റങ്ങൾ അദ്ദേഹത്തിന് മേൽ ചുമത്തിയിട്ടുണ്ട്.
ഡബ്ലിൻ: പുതുവർഷം എന്നാൽ ഏവർക്കും ജീവിതത്തിന്റെ പുതിയ തുടക്കം കൂടിയാണ്. ചില ശീലങ്ങൾ ഒഴിവാക്കിയും മറ്റ് ശീലങ്ങളെ കൂടെ കൂട്ടിയുമാണ് പലരുടെയും ജനുവരി 1 ആരംഭിക്കാറുള്ളത്. ദുശ്ശീലങ്ങളാണ് പ്രധാനമായും നാം ഇത്തരത്തിൽ ഒഴിവാക്കാറുള്ളത്. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കുകയാണ് ഏവരുടെയും ലക്ഷ്യം. എന്നാൽ ഇതിലൂടെ വൻ സാമ്പത്തിക നേട്ടവും കൈവരിക്കാൻ കഴിയുമെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. ഒരു ദിവസം ഒരു പായ്ക്കറ്റ് സിഗരറ്റ് വലിക്കുന്നവർക്ക് ഈ ശീലം ഒഴിവാക്കുന്നതിലൂടെ പ്രതിമാസം 575.36 യൂറോ ലാഭിക്കാൻ കഴിയുമെന്നാണ് സിഎസ്ഒ പറയുന്നത്. ഇങ്ങനെ ഒരു വർഷം 6,700 യൂറോ പോക്കറ്റിലാക്കാം. ഇനി ആഴ്ചയിൽ നാല് പൈന്റ് മദ്യം വാങ്ങുന്നവർക്ക് ഈ ശീലം ഒഴിവാക്കിയാൽ ഏകദേശം 95 യൂറോ ലാഭിക്കാൻ കഴിയും.
ഡബ്ലിൻ: പോയ വർഷം അയർലൻഡിൽ സെക്കൻഡ് ഹാൻഡ് വീടുകളുടെ ശരാശരി വില 6.8 ശതമാനം വർധിച്ചു. അതേസമയം 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വീടുകളുടെ വിലവർധനവ് അൽപ്പം കുറവാണ്. 2024 ൽ സെക്കൻഡ് ഹാൻഡ് വാടക വീടുകളുടെ വില വർധനവ് 7.2 ശതമാനം ആയിരുന്നു. എസ്റ്റേറ്റ് ഏജന്റ് ഷെറി ഫിറ്റ്‌സ്‌ജെറാൾഡിന്റെ കണക്കുകളിലാണ് ഈ വിവരങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്. ഇതനുസരിച്ച് ഡബ്ലിന് പുറത്ത് സെക്കൻഡ് ഹാൻഡ് വാടക വീടുകളുടെ വിലകൾ ശരാശരി 8 ശതമാനം വർധിച്ചു. അതിർത്തി മേഖലകളിലും തെക്ക്- കിഴക്കൻ മേഖലകളിലും 11.1 ശതമാനം, 9.4 ശതമാനം എന്നിങ്ങനെയാണ് വില വർധനവ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
