ഡബ്ലിൻ: അയർലൻഡിലെ തൊഴിൽ മേഖലയിൽ ട്രെൻഡിംഗ് ആയി മൈക്രോ- റിട്ടയർമെന്റുകൾ. തൊഴിലും വ്യക്തി ജീവിതവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാൻ ലക്ഷ്യമിടുന്നവരാണ് ഈ രീതി തിരഞ്ഞെടുക്കുന്നത്. ജനറേഷൻ ഇസെഡ്, മില്ലേനിയലുകൾ എന്നിവർക്കിടയിലാണ് ഈ പ്രവണത വ്യാപകമാകുന്നതെന്നാണ് ഗവേഷണ റിപ്പോർട്ടുകൾ.
ഒരു ജീവനക്കാരൻ ജോലിയിൽ നിന്നും താത്കാലികമായി അവധിയെടുക്കാൻ തീരുമാനിക്കുന്നതിനെയാണ് മൈക്രോ റിട്ടയർമെന്റ് എന്ന് പറയുന്നത്. ഇത് ഒരു മാസമോ അതുമല്ലെങ്കിൽ വർഷങ്ങളോ ആകാം. കഴിഞ്ഞ വർഷം മുതലാണ് ഈ രീതി സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകാൻ ആരംഭിച്ചത്.
Discussion about this post

