ഡബ്ലിൻ: അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പൊതുഗതാഗതത്തിൽ യാത്ര ചെയ്യുന്നവർ നിശബ്ദത പാലിക്കണം. ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യുമ്പോൾ ഉച്ചത്തിൽ പാട്ടുവയ്ക്കുകയോ സംസാരിക്കുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
യാത്ര കൂടുതൽ സൗകര്യപ്രദമാക്കുക ലക്ഷ്യമിട്ടാണ് അധികൃതർ പുതിയ തീരുമാനം കൈക്കൊണ്ടത്. നേരത്തെ മുതൽ തന്നെ അയർലൻഡിൽ ഈ നിർദ്ദേശം നടപ്പിലാക്കി വരുന്നുണ്ട്. ട്രെയിനുകളിൽ മറ്റ് യാത്രികർക്ക് ശല്യമുണ്ടാക്കിയാൽ 100 യൂറോയാണ് പിഴയായി ചുമത്തുക.
Discussion about this post

