ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടിച്ചെടുത്ത് റെവന്യൂ വിഭാഗം. ഏകദേശം ആറ് ലക്ഷം രൂപയിലധികം വിലവരുന്ന ചവയ്ക്കാവുന്ന പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത് എന്ന് റെവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പതിവ് പോലെ സാധനങ്ങളിൽ സുരക്ഷാ പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥർ. ഇതിനിടെയാണ് പുകയില ഉത്പന്നങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഇന്ത്യയിൽ നിന്നും നെതർലാൻഡ് വഴിയാണ് ഡബ്ലിൻ തുറമുഖത്തേയ്ക്ക് പുകയില ഉത്പന്നങ്ങൾ എത്തിയത് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
Discussion about this post

