ഡബ്ലിൻ: വാഹനാപകടത്തിൽ മരിച്ച ജോക്കി പോൾ കാവനിയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും. തുവാം സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇതിന് മുന്നോടിയായി രണ്ട് ദിവസം പൊതുദർശനം ഉണ്ടാകും.
ക്രിസ്തുമസ് ദിനത്തിൽ പുലർച്ചെയാണ് കാറും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പോളിന് ജീവൻ നഷ്ടമായത്. മൃതദേഹം നാളെ വൈകീട്ട് ഗ്രോഗൻസ് ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് അഞ്ച് മുതൽ എട്ട് മണി വരെയാണ് പൊതുദർശനം. ശനിയാഴ്ച രാവിലെ 11.30 ഓടെ തുവാമിലെ അസംപ്ഷൻ കത്തീഡ്രലിൽ സംസ്കാരത്തോട് അനുബന്ധിച്ചുളള ശുശ്രൂഷകൾ നടക്കും. ശേഷം ഉച്ചയോടെ മൃതദേഹം സംസ്കരിക്കും.
Discussion about this post

