ഡബ്ലിൻ: പുതുവർഷം ആഘോഷമാക്കി ഡബ്ലിൻ ജനത. അതിശയിപ്പിക്കുന്ന പരിപാടികൾ ആയിരുന്നു ന്യൂഇയർ ആഘോഷത്തോട് അനുബന്ധിച്ച് ഡബ്ലിനിൽ നടന്നത്. നഗരം മുഴുവൻ വിവിധ നിറങ്ങളിലുള്ള ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിരുന്നു.
ഡബ്ലിനിൽ കൗണ്ട്ഡൗൺ സംഗീത പരിപാടി നടന്നു. ഇതിന് മുന്നോടിയായുള്ള ഘോഷയാത്രയും നടന്നു. സംഗീത പരിപാടിയിൽ ഐറിഷ് ബാൻഡ് ഇൻഹേലർ പങ്കെടുത്തു. ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.
Discussion about this post

