ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വൻ ലഹരിവേട്ട. കമ്യൂണിറ്റി ലിമെറിക്കിലെ ന്യൂകാസിൽ വെസ്റ്റിന് സമീപമായിരുന്നു സംഭവം. അഞ്ചര ലക്ഷം യൂറോ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഹെൻറി സ്ട്രീറ്റ് ഗാർഡ സ്റ്റേഷൻ ആസ്ഥാനമായുള്ള ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റിലെ അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.പ്രദേശത്തെ വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു ഉദ്യോഗസ്ഥർ.
Discussion about this post

