Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ രാത്രി നേരങ്ങളിൽ താപനില കുറയും. രാത്രി നേരങ്ങളിൽ താപനില മൈനസ് നാല് ഡിഗ്രിവരെ താഴുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. വടക്കൻ അയർലൻഡിലും അതിശക്തമായ തണുപ്പ് തുടരും. രാത്രി കാലങ്ങളിൽ റോഡുകളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശമുണ്ട്. അയർലൻഡിൽ പകൽ സമയം വരണ്ട കാലാവസ്ഥയും വെയിലും അനുഭവപ്പെടും. എന്നാൽ രാത്രിയിൽ അതികഠിനമായ തണുപ്പ് അനുഭവപ്പെടും. ഇന്ന് രാത്രി മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയും. ശനി, ഞായർ ദിവസങ്ങളിലെ രാത്രികളിൽ അന്തരീക്ഷതാപനില മൈനസ് നാല് ഡിഗ്രിവരെ കുറയും.

Read More

ഡൊണഗൽ: പുതുവത്സര ദിനത്തോട് അനുബന്ധിച്ച് മാർബിൾ ഹിൽ ബീച്ചിൽ സംഘടിപ്പിച്ച നീന്തൽ പരിപാടിയിൽ പങ്കെടുത്തത് ആയിരക്കണക്കിന് പേർ. കുട്ടികൾ മുതൽ പ്രായമായവർ വരെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. പരിപാടിയിൽ ഉണ്ടായ ജനപങ്കാളിത്തം വലിയ അംഗീകാരമാണെന്ന് സംഘാടകർ പ്രതികരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയായിരുന്നു നീന്തൽ ആരംഭിച്ചത്. ഡോ അമച്വർ നീന്തൽ ക്ലബിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. ബ്ലൂസ്റ്റാക്ക് സ്‌പെഷ്യൽ നീഡ്‌സ് ഫൗണ്ടേഷനായുള്ള സഹായാർത്ഥം ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.

Read More

ഡബ്ലിൻ: ഫിൻഗ്ലാസിൽ വീടിന് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. വിദഗ്ധ സംഘം വീട്ടിൽ എത്തി വിശദമായ പരിശോധന നടത്തി. അതേസമയം മേഖലയിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. വീട് മാറിയുള്ള ആക്രമണം ആണ് ഉണ്ടായത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. പ്രദേശത്തെ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്‌നത്തെ തുടർന്നുണ്ടായ ആക്രമണം ആണ് ഉണ്ടായതെന്നും പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ക്രെസ്റ്റോൺ അവന്യൂവിലെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. വാഹനത്തിൽ എത്തിയവർ വീടിനുള്ളിലേക്ക് പെട്രോൾ ബോംബ് എറിയുകയായിരുന്നു. സംഭവ സമയം കൗമാരക്കാരായ കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ അഭിഷേകാഗ്നി വചന ശുശ്രൂഷകൾ ഞായറാഴ്ച നടക്കും. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായി. ഡബ്ലിൻ 5 ലെ സെന്റ് ലൂക്ക് ദേവാലയത്തിലാണ് വചന ശുശ്രൂഷകൾ നടക്കുക. ഉച്ചയ്ക്ക് ഒന്നര മണിയ്ക്ക് ശുശ്രൂഷകൾ ആരംഭിക്കും. വൈകീട്ട് അഞ്ച് മണിവരെയാണ് പരിപാടി. ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ അനോയിന്റിംഗ് ഫയർ കത്തോലിക് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് ശുശ്രൂഷകൾ. ഇതിനിടെ വിശ്വാസികൾക്ക് വിശുദ്ധ കുമ്പസാരത്തിനുള്ള അവസരവും ഉണ്ടായിരിക്കും.

Read More

ഡബ്ലിൻ: ഐറിഷ് വിദേശകാര്യവകുപ്പ് ഇടപെടൽ നടത്തിയ നയതന്ത്ര സഹായ കേസുകളുടെ എണ്ണം റെക്കോർഡിൽ. വിദേശകാര്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 1981 കേസുകളിലാണ് സഹായം നൽകിയത്. ആദ്യമായിട്ടാണ് ഇത്രയും അധികം കേസുകളിൽ വകുപ്പ് സഹായം നൽകുന്നത്. കാണാതാകൽ, ഗുരുതര പരിക്ക്, അറസ്റ്റ്, മാനസിക പ്രശ്‌നം, മരണം തുടങ്ങിയ വിഷയങ്ങളിൽ വിദേശകാര്യവകുപ്പ് ഇടപെട്ടു. കഴിഞ്ഞ വർഷം വിദേശത്ത് മരിച്ച ഐറിഷ് പൗരന്മാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇടപെട്ട അഞ്ചിൽ ഒരു കേസും ഐറിഷ് പൗരന്മാരുടെ മരണവുമായി ബന്ധപ്പെട്ടുള്ളതാണ്.

Read More

ഡബ്ലിൻ: ടിക് ടോക്കിലെ പാസീവ് സ്‌ക്രോളിംഗ് കുട്ടികളെ തെറ്റായ ഉള്ളടക്കങ്ങളിലേക്ക് എത്തിക്കുന്നുവെന്ന് കണ്ടെത്തൽ. ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെയും എച്ച്എസ്ഇയുടെ പൊതുജനാരോഗ്യവകുപ്പിലെയും ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. വിദ്വേഷം വളർത്തുന്ന ആശയങ്ങൾ, ആത്മഹത്യയുടെ ചിത്രീകരണങ്ങൾ തുടങ്ങിയവ അടങ്ങിയ ഉള്ളടക്കമാണ് കുട്ടികൾ കാണാൻ ഇടയാകുന്നത്. ഡമ്മി ടിക് ടോക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു പഠനം. 13 നും 15 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും രണ്ട് വീതം അക്കൗണ്ടുകൾ ഇത്തരത്തിൽ സൃഷ്ടിച്ചു. ടിക്ക് ടോക്കിലെ ഫോർ യു ഫീഡിൽ കൗമാരക്കാർക്കായി ഇവർ നിർദ്ദേശിക്കുന്ന 20 വീഡിയോ ക്ലിപ്പുകളിൽ സുരക്ഷാ നയങ്ങൾക്ക് ലംഘിക്കുന്ന തരത്തിലുള്ളവ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ ഇത്തരം ഉള്ളടക്കങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് പഠനം നിർദ്ദേശിക്കുന്നു.

Read More

ബെൽഫാസ്റ്റ്: പ്രമുഖ ബോക്‌സിംഗ് താരം പോൾ മക്കല്ലാഗ് ജൂനിയർ അന്തരിച്ചു. 25 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. മക്കല്ലാഗിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. വടക്കൻ അയർലൻഡ് ബോക്‌സിംഗ് ക്ലബ്ബുകളാണ് ഇത് സംബന്ധിച്ച വാർത്തകൾ പങ്കുവച്ചത്. അദ്ദേഹത്തിന്റെ അസുഖവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 2012 ൽ കിരീട നേട്ടത്തോടെയാണ് മക്കല്ലാഗ് ആരാധകരുടെ മനസിൽ ഇടം നേടിയത്. 2019 ൽ അദ്ദേഹം അൾസ്റ്റർ എലൈറ്റ് ഹെവിവെയ്റ്റ് കിരീടം നേടി സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു.

Read More

ടൈറോൺ: കൗണ്ടി ടൈറോണിൽ നിന്നും യുവാവിനെ കാണാതായി. 21 കാരനായ ടെയ്‌ലർ സ്‌റ്റെവാർട്ടിനെയാണ് കാണാതായത്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ന്യൂഇയർ ദിനത്തിൽ രാവിലെയോടെയാണ് യുവാവിനെ കാണാതായത്. രാവിലെ കുക്ക്‌സ്ടൗണിലെ ചർച്ച് ഹൈറ്റ്‌സ് ഏരിയയിൽ ആയിരുന്നു യുവാവിനെ ആദ്യം കണ്ടത്. അഞ്ചടി എട്ട് ഇഞ്ചാണ് യുവാവിന്റെ ഉയരം. കടും ബ്രൗൺ നിറത്തിലുള്ള മുടിയും ബ്രൗൺ നിറത്തിലുള്ള കണ്ണുകളുമാണ് യുവാവിന് ഉള്ളത്.

Read More

ഡബ്ലിൻ: ഫൂട്ട്പാത്തിലൂടെ നടക്കുന്നതിനിടെ വ്യക്തികൾക്കുണ്ടായ പരിക്കിനെ തുടർന്ന് ഡബ്ലിൻ സിറ്റി കൗൺസിലിന് നഷ്ടപരിഹാരമായി നൽകേണ്ടിവന്നത് 18 മില്യൺ യൂറോയിലധികം പണം. മൂന്ന് വർഷത്തെ കണക്കുകളാണ് ഇത്. നടക്കുന്നതിനിടെ വഴുതി വീണും കാലിടറി വീണും നിരവധി പേർക്കാണ് പരിക്കേറ്റത്. 2023 ജനുവരി മുതൽ കഴിഞ്ഞ വർഷം സെപ്തംബർവരെ 950 പേരാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം മാത്രമായി 7.6 മില്യൺ യൂറോയുടെ ക്ലെയിമുകൾ ഡബ്ലിൻ സിറ്റി കൗൺസിൽ പരിഹരിച്ചു. 2023 ൽ ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ വീണ് പരിക്കേറ്റവർക്ക് 6 മില്യൺ യൂറോയാണ് നൽകിയത്. കഴിഞ്ഞ വർഷം 9 മാസത്തിനിടെ 225 പേർക്ക് 4.3 മില്യൺ യൂറോ നൽകി.

Read More

ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ ചോദിക്കുന്ന വിലയും വിൽപ്പന വിലയും തമ്മിലുള്ള അന്തരം വർധിച്ചു. രണ്ട് വിലകളും തമ്മിലുള്ള വിടവ് 6.6 ശതമാനം ആയി വർധിച്ചുവെന്നാണ് കണക്കുകൾ. ആദ്യമായിട്ടാണ് വിലകൾ തമ്മിൽ ഇത്രയേറെ ശതമാനത്തിന്റെ വിടവ് ഉണ്ടാകുന്നത്. ദേശീയ തലത്തിൽ കഴിഞ്ഞ വർഷം വീടുകളുടെ ശരാശരി ലിസ്റ്റഡ് പ്രൈസ് എന്നത് 5.5 ശതമാനം വർധിച്ചിട്ടുണ്ട്. മൂന്ന് കിടക്കകളുള്ള സെമി- ഡിറ്റാച്ച്ഡ് വീടിന്റെ ശരാശരി ചോദിക്കുന്ന വില ഇതോടെ 4,23,000 യൂറോ ആയി മാറി. കോവിഡിന് മുൻപുള്ള നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ വീടുകളുടെ ചോദിക്കുന്ന വില എന്നത് 41 ശതമാനം കൂടുതലാണ്.

Read More