Author: sreejithakvijayan

ഡബ്ലിൻ: സിറ്റി വെസ്റ്റ് മലയാളികളുടെ ( മലയാളീസ് ഇൻ സിറ്റിവെസ്റ്റ് – എംഐസി) ഓണാഘോഷം പൂർത്തിയായി. ശനിയാഴ്ച (20) പെറിസ്ടൗൺ കമ്യൂണിറ്റി സെന്ററിൽ ആയിരുന്നു വിപുലമായ ഓണാഘോഷ പരിപാടികൾ നടന്നത്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ചലച്ചിത്ര താരവും ഗായികയുമായ രമ്യ നമ്പീശനും എത്തിയിരുന്നു. രാവിലെ 10 മണിയോടെ ആരംഭിച്ച ആഘോഷപരിപാടികൾ രാത്രിയാണ് പൂർത്തിയായത്. വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷപരിപാടികൾക്ക് കൂടുതൽ രുചിപകർന്നു. പഴയകാല ഓണത്തിന്റെ സ്മരണകളിലേക്ക് കൊണ്ടുപോകുന്ന കലാ-കായിക പരിപാടികളും ഉണ്ടായിരുന്നു. ഓണപ്പാട്ടോടെയാണ് കലാപരിപാടികൾക്ക് തുടക്കമായത്. പിന്നാലെ തിരുവാതിരക്കളി, സംഘ നൃത്തം, ക്ലാസിക്കൽ നൃത്തം എന്നിവ ഉണ്ടായി. കുട്ടികളുടെ ഫാഷൻഷോ ഓണഘോഷത്തെ വേറിട്ടതാക്കി.

Read More

ഡബ്ലിൻ: ഇന്ത്യൻ ഫാമിലി അസോസിയേഷൻ (ഐഎഫ്എ) ദ്രോഗെഡ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് അടുത്ത ആഴ്ച നടക്കും. 29, 30 തിയതികളിലാണ് ബി എ ഡോണർ എന്ന പേരിൽ ക്യാമ്പെയ്ൻ നടക്കുന്നത്. ക്യാമ്പിലേക്ക് എല്ലാ ഐറിഷ് മലയാളികളെയും സംഘാടകർ സ്വാഗതം ചെയ്തു. ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവ്വീസിന്റെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ടിഎൽടി, ദ്രോഗെഡയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്. ക്യാമ്പിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് https://www.giveblood.ie/find-a-clinic/indian-family-association/ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. അയർലൻഡിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ മലയാളി യുവാക്കൾക്ക് നേരെ ആക്രമണം. പോർട്രഷിന് സമീപ നഗരത്തിലെ റെസ്റ്റോറന്റ് ജീവനക്കാരായ യുവാക്കൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി നടന്ന് പോകുകയായിരുന്നു യുവാക്കൾ. ഇതിനിടെ മദ്യപിച്ച് എത്തിയ ഒരു സംഘം ഇവരോട് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു. ഗോം ഹോം എന്ന് പറഞ്ഞായിരുന്നു ആക്രമണം എന്നാണ് യുവാക്കൾ മൊഴി നൽകുന്നത്. പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. തലയ്ക്കുൾപ്പെടെ ഇവർക്ക് സാരമായ പരിക്കുകൾ ഉണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ ബെയർ പാൻട്രി ഉത്പന്നങ്ങൾ തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്. അലർജി സാധ്യതയെ തുടർന്നാണ് നടപടി. ചോക്ലേറ്റ് കോട്ടിംഗ് ഉള്ള ആറ് വ്യത്യസ്ത തരം ബെയർ പാൻട്രി ഉത്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. തിരിച്ചുവിളിച്ച ഉത്പന്നങ്ങളിൽ പാൽ അടങ്ങിയിട്ടുണ്ട്. പാൽ പലരിലും അലർജിയ്ക്ക് കാരണമാകും. എന്നാൽ ഇതേക്കുറിച്ചുള്ള മുന്നറിയിപ്പ് പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതേ തുടർന്നാണ് ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്. മുന്നറിയിപ്പ് പുറപ്പെടുവിച്ച ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Read More

ലിസ്ബൺ: ലിസ്ബണിൽ ഭീതി പടർത്തി മോഷ്ടാക്കളുടെ സംഘം. വീട്ടിൽ അതിക്രമിച്ച് കടന്ന സംഘം സ്ത്രീയെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടു ജോലികളിൽ മുഴുകിയിരിക്കുകയായിരുന്നു സ്ത്രീ. ഇതിനിടെ മൂന്നംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. മുഖം മൂടി ധരിച്ചെത്തിയ ഇവരുടെ പക്കൽ ചുറ്റികയും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നു. ഒച്ചവച്ച യുവതിയെ ചുറ്റികകാട്ടി ഭീഷണിപ്പെടുത്തി മുറിയിൽ തടവിലാക്കുകയായിരുന്നു. മറ്റ് രണ്ട് പേരും ചേർന്ന് വീടുമുഴുവൻ തിരഞ്ഞു. എന്നാൽ ഇവർ വീട്ടിൽ നിന്നും ഒന്നും എടുക്കാതെ രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

Read More

ഡബ്ലിൻ: റൂസ്‌ക്കി മേഖലയിൽ നാളെയും മറ്റെന്നാളും ഗതാഗത നിയന്ത്രണം. റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. വാഹന യാത്രികർ സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. എൽ-5644 റോഡിൽ ആണ് അറ്റകുറ്റപ്പണി. പ്രദേശവാസികളെ മാത്രമാണ് പണികൾ പൂർത്തിയാകുന്നതുവരെ ഈ വഴി അനുവദിക്കുക. അല്ലാത്തവർ യാത്രയ്ക്കായി വേറെ വഴി തിരഞ്ഞെടുക്കേണ്ടതാണ്.

Read More

കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാഹനാപകടം. നാല് പേർക്ക് പരിക്കേറ്റു. എം9 ൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റോൺകാർട്ടിയിൽ ഇന്നലെ വൈകീട്ട് 7 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. മോട്ടർവേയിൽ തെക്ക് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഒരു വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ഈ വാഹനത്തിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. 30 വയസ്സുള്ള ഡ്രൈവർ, 30 ഉം 40 ഉം വയസ്സുള്ള യാത്രികർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വാട്ടർഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

Read More

ഡൗൺ: കൗണ്ടി ഡൗണിലെ ബംഗോറിൽ നങ്കൂരമിട്ട് ക്യൂൻ മേരി 2 കപ്പൽ. യാത്രികരിൽ ഒരാൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നം നേരിട്ടതിന് പിന്നാലെയാണ് കപ്പൽ ബംഗോറിൽ നങ്കൂരമിട്ടത്. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ലിവർ പൂളിൽ നിന്നും സ്‌കോട്ട്‌ലൻഡിലെ ഒബാനിലേക്ക് പോകുകയായിരുന്നു കപ്പൽ. വെള്ളിയാഴ്ചയായിരുന്നു കപ്പൽ പുറപ്പെട്ടത്. എന്നാൽ യാത്രാമദ്ധ്യ യാത്രികരിൽ ഒരാൾക്ക് ആരോഗ്യപ്രശ്‌നം അനുഭവപ്പെടുകയായിരുന്നു. ഇതോടെ ബംഗോറിൽ നിർത്തി. എച്ച് എം കോസ്റ്റ്ഗാർഡ്, ആർഎൻഎൽഐ അംഗങ്ങൾ, എൻഐഎഎസ്, ചാരിറ്റി എയർ ആംബുലൻസ് എന്നിവ രക്ഷാദൗത്യത്തിൽ പങ്കാളിയായി.

Read More

ഗാൽവെ: യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ അധിക ബെഡ് ബ്ലോക്കുകൾ നിർമ്മിക്കാൻ പദ്ധതി. ഇതിനായുള്ള ആസൂത്രണങ്ങൾ നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ. പദ്ധതിയ്ക്കായുള്ള ഡിസൈൻ ടീം ഈ വർഷം അവസാനത്തോട്കൂടി നിലവിൽ വരും. രണ്ട് ബെഡ് ബ്ലോക്കുകളാണ് തയ്യാറാക്കുന്നത്. ഓരോ ബ്ലോക്കിലും 150 കിടക്കകൾ ഉണ്ടാകും. നിലവിലുള്ള കിടക്കകൾക്ക് പകരം ആയിരിക്കും ഇതിൽ ചില കിടക്കകൾ. എങ്കിലും പദ്ധതി പൂർത്തിയാകുന്നതോട് കൂടി 200 അധിക ബെഡിന്റെ ശേഷി ആശുപത്രിയ്ക്ക് ഉണ്ടാകും. അതേസമയം ആശുപത്രിയുടെ വികസനത്തിന്റെ ആദ്യ ഘട്ടം മാത്രമാണ് ബെഡ് ബ്ലോക്കുകൾ. പുതിയ ആക്‌സിഡന്റ് ആൻഡ് എമർജൻസി യൂണിറ്റി, അമ്മയ്ക്കും കുഞ്ഞുങ്ങൾക്കുമായുള്ള വാർഡുകൾ, ക്യാൻസർ സെന്റർ എന്നിവ ബെഡ് ബ്ലോക്കുകൾക്ക് പിന്നാലെ ആശുപത്രിയിൽ നിർമ്മിക്കും.

Read More

ഡബ്ലിൻ: ഐറിഷ് ഭാഷയ്ക്കായി തെരുവിൽ അണിനിരന്ന് അയർലൻഡ് ജനത. ഡബ്ലിൻ നഗരത്തിൽ ഇന്നലെ ഉച്ചയ്ക്ക് നടന്ന പ്രതിഷേധ മാർച്ചിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ഐറിഷ് ഭാഷയ്ക്കും ഗെയ്ൽറ്റാച്ചിനും കൂടുതൽ ധനസഹായവും തുല്യതയും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പാർനെൽ സ്‌ക്വയറിൽ ആയിരുന്നു പരിപാടി. ഐറിഷ് ഭാഷാ ഗ്രൂപ്പുകൾ, വിദ്യാർത്ഥികൾ, അധ്യാപകർ, കലാകാരന്മാർ, മാതാപിതാക്കൾ, കുട്ടികൾ, സംഗീതജ്ഞർ എന്നിവർ പ്രതിഷേധ റാലിയിൽ പങ്കെടുത്തു.

Read More