ഡബ്ലിൻ: കാർ യാത്ര ഏറ്റവും ബുദ്ധിമുട്ടേറിയ നഗരങ്ങളിൽ ഒന്നായി ഡബ്ലിൻ. നേഷൻ വൈഡ് വെഹിക്കിൾ കോൺട്രാക്റ്റ്സിന്റെ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ. കാറോടിക്കാൻ ബുദ്ധിമുട്ടേറിയ സ്ഥലങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഡബ്ലിൻ നഗരം ഉള്ളത്. ഗവേണം പ്രകാരം കാറോടിയ്ക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ നഗരം മെക്സിക്കോ സിറ്റിയാണ്.
ബാങ്കോക്ക് ആണ് രണ്ടാം സ്ഥാനത്ത്. മാഡ്രിഡ്, ഇസ്താംബുൾ എന്നിവയാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്. പട്ടികയിൽ ഡബ്ലിനെ കഴിഞ്ഞാൽ ആറാം സ്ഥാനത്ത് ജോഹന്നസ്ബർഗാണ് ഇടം നേടിയിരിക്കുന്നത്. അടുത്തിടെയായി ‘ ഡബ്ലിൻ കാർ ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടാണോ?’ എന്ന് സർച്ച് ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവുണ്ട്. ഗതാഗതക്കുരുക്കും നഗരത്തിൽ കൂടുതലാണ്. ഗതാഗതക്കുരുക്ക്, ദിശ കണ്ടെത്തൽ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

