ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാർത്ഥി കാതറീൻ കനോലിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിൻ ഫെയ്ൻ. പാർട്ടി നേതൃത്വ യോഗത്തിന് പിന്നാലെയാണ് പ്രഖ്യാപനം. പാർട്ടി വനിതാ നേതാവ് മേരി ലൂ മക്ഡൊണാൾഡ് ആണ് ഇക്കാര്യം അറിയിച്ചത്.
ആർക്ക് പിന്തുണ നൽകുമെന്ന കാര്യം ചർച്ച ചെയ്യാൻ ഇന്നലെ പാർട്ടി യോഗം ചേർന്നിരുന്നു. ഇതിലായിരുന്നു കാതറിന് പിന്തുണ നൽകാൻ തീരുമാനിച്ചത്. ഇതോടെ പാർട്ടി സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് കൂടിയാണ് വിരാമം ആയത്. കനോലിയ്ക്കായി സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുമെന്നും തിരഞ്ഞെടുപ്പ് ക്യാമ്പെയ്നിൽ സജീവമാകുമെന്നും സിൻ ഫെയ്ൻ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post

