ഡബ്ലിൻ/ ടോക്യോ: വേൾഡ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അയർലൻഡിന് വീണ്ടും മെഡൽ നേട്ടം. അയർലൻഡിന് വേണ്ടി ഹെപ്റ്റാത്തലോണിൽ ഐറിഷ് താരം കേറ്റ് ഒ കോണർ വെള്ളിമെഡൽ നേടി. ജപ്പാനിലെ ടോക്യോയിൽ ആണ് വേൾഡ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് പുരോഗമിക്കുന്നത്.
അയർലൻഡിന്റെ ആദ്യത്തെ ഔട്ട്ഡോർ സീനിയർ മൾട്ടി- ഇവന്റ് മെഡലാണ് ഇത്. ഇതിന് പുറമേ 12 വർഷത്തിനിടെ രാജ്യത്തിന് ലഭിക്കുന്ന ആദ്യത്തെ വേൾഡ് ചാമ്പ്യൻഷിപ്പ് മെഡൽ കൂടിയാണ്. 6714 പോയിന്റുകളോട് കൂടിയായിരുന്നു കോണറിന്റെ മെഡൽ നേട്ടം. 6888 പോയിന്റോട് കൂടി അമേരിക്കയുടെ അന്ന ഹാൾ സ്വർണ മെഡൽ നേടി. ഒളിമ്പിക് ചാമ്പ്യൻ നാഫി തിയാം മത്സരത്തിൽ എട്ടാം സ്ഥാനത്ത് ആയിരുന്നു.
Discussion about this post

