ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ സുരക്ഷാ മുന്നറിയിപ്പ്. ഇതേ തുടർന്ന് രണ്ടാം ടെർമിനലിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിലും തടസ്സം നേരിടുന്നുണ്ട്.
സുരക്ഷാ കാരണങ്ങളെ തുടർന്നാണ് രണ്ടാമത്തെ ടെർമിനലിൽ നിന്നും ആളുകളെ മാറ്റിയത് എന്നാണ് വിമാനത്താവളം പ്രസ്താവനയിലൂടെ അറിയിക്കുന്നത്. യാത്രികരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത് എന്നും അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ പ്രദേശത്ത് പോലീസ് എത്തിയിട്ടുണ്ട്. വിമാനത്താവള അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി അനുസരിക്കണമെന്നാണ് യാത്രികർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
Discussion about this post

