ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ യാത്രികർക്കായി തുറന്ന് കൊടുത്തു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ടെർമിനൽ തുറന്നത്. ഇന്നലെ വൈകീട്ടോടെ തന്നെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ ആയതായി അധികൃതർ വ്യക്തമാക്കി.
ഇന്നലെ രാവിലെ 11.30 ഓടെയാണ് സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ അടച്ചിട്ടത്. ഇവിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഡിറ്റണേറ്ററുകൾ അടങ്ങിയ ബാഗുമായി ഒരാൾ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇയാൾ അറസ്റ്റിലായി എന്നാണ് റിപ്പോർട്ട്.
Discussion about this post

