ഡബ്ലിൻ: അയർലൻഡിൽ കരാർ ശുചീകരണ തൊഴിലാളികളുടെ കുറഞ്ഞ വേതന നിരക്ക് വർധിപ്പിക്കും. പുതിയ എംപ്ലോയ്മെന്റ് റെഗുലേഷൻ ഓർഡർ (ഇആർഒ) പ്രകാരമാണ് വേതന നിരക്കുകൾ വർധിപ്പിക്കുന്നത്. അടുത്ത മാസം 17 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും.
മണിക്കൂറിന് 13.50 യൂറോ ആയിരുന്നു കരാർ ശുചീകരണ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന തുക. ഇത് മണിക്കൂറിൽ 14.10 യൂറോ എന്ന നിരക്കാക്കിയാണ് വർധിപ്പിച്ചിക്കുന്നത് . അടുത്ത വർഷം ജനുവരിയിൽ ഈ നിരക്കിൽ വീണ്ടും മാറ്റം വരുത്തും. 2026 ജനുവരി 1 മുതൽ 14.80 യൂറോ ആയിരിക്കും മിനിമം വേതനം.
Discussion about this post

